ചൂരല്‍മലയിലെ ശ്രുതിയുടെയും ജിന്‍സന്റെയും ജീവിതം പാടി അവതരിപ്പിച്ച് നുഹാ സജീര്‍
1482966
Friday, November 29, 2024 5:55 AM IST
കോട്ടക്കല്‍: വയനാട് ചൂരല്‍മലയിലെ പ്രകൃതി ദുരന്തത്തില്‍ ആദ്യം വീട്ടുകാരെയും പിന്നീട് പ്രതിശ്രുത വരന് ജിന്‍സനെയും നഷ്ടപെട്ട ശ്രുതിയുടെ ജീവിതം ഹൈസ്കൂള്‍ അറബി പദ്യം ചൊല്ലല്‍ മത്സരത്തില്‍ പാടി ഒന്നാമതായി നുഹാ സജീര്‍.
മൊയ്തു വാണിമേല്‍ എഴുതിയ വരികള്‍ ’ജിന്സണ് തനിക്കൊരു വലിയ തൂണായിരുന്നുവെന്ന് ’ ശ്രുതി പറഞ്ഞ് തുടങ്ങുന്നിടത്താണ് വരികള്‍ ആരംഭിക്കുന്നത്. അരീക്കോട് എസ്ഒഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നുഹാ ചെറുപ്പം മുതലേ പാട്ട് ഇഷ്ടപ്പെട്ട് പാടി തുടങ്ങിയതാണ്. മലയാളം സംഘഗാനം, ഉറുദു സംഘഗാന മത്സരങ്ങളില്‍ മത്സരിക്കുന്നുണ്ട് ഈ മിടുക്കി. അരീക്കോട് സ്വദേശിയായ കെ.പി.സജീറിന്റെയും ഷമീന അബ്ദുള്‍ അസീസിന്റെയും മകളാണ്. നബ്ഹാന് സജീര്‍ സഹോദരനാണ്.