പണിയ നൃത്തത്തില്‍ തിളങ്ങി എന്‍എന്‍എസ് ടീം
1482965
Friday, November 29, 2024 5:55 AM IST
കോട്ടക്കല്‍: പാരമ്പര്യ ഗോത്രകലയായ പണിയ നൃത്തത്തില്‍ പാരമ്പര്യ ശൈലി ഒട്ടും ചോരാതെ വേദിയില്‍ നിറഞ്ഞാടി മഞ്ചേരി എന്‍എസ്എസ് ഇഎം എച്ച്എസ്എസ് ടീം ഒന്നാമതായി.
ഈ വര്‍ഷം കലോത്സവത്തില്‍ കൂട്ടിച്ചേര്‍ത്ത കലാരൂപമാണ് പണിയ നൃത്തം. വയനാട് നിന്നുള്ള ഗോത്രകലാപരിശീലകനായ വി.സി. രവിയുടെ ശിക്ഷണത്തില്‍ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.
ആരുഷി എസ്തര്, വി. ദേവിക, അല്‍ഷാ അല്‍ഫോണ്‍സ, ടി. ബിധുറ്റ, കെ. ശിഖ, എ. അഭിരാമി, സി. വേദ, കെ. കാര്‍ത്തിക, സി. ഫാത്തിമ നിഹാല, പി. അനന് ശിവദാസ്, ഗൗതം കൃഷ്ണ, കൃഷ്ണകിരണ്‍, അരവിന്ദ് എന്നിവരാണ് പണിയ നൃത്തത്തില്‍ ഒന്നാംസ്ഥാനം നേടി എന്‍എസ്എസ് സ്കൂളിന്റെ അഭിമാനമായത്.