മാതാവിനോടൊപ്പം ഉംറക്ക് പോയ മകള്‍ മദീനയില്‍ മരിച്ചു
1482870
Thursday, November 28, 2024 10:23 PM IST
മങ്കട: മാതാവിനോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ പോയ മകള്‍ മദീനയില്‍ വച്ച് മരിച്ചു. കടന്നമണ്ണ പഞ്ചിളി കുഞ്ഞിമുഹമ്മദിന്റെ മകള്‍ നസീമ (48) യാണ് മരിച്ചത്. അവിവാഹിതയാണ്.
കഴിഞ്ഞ രണ്ടിനാണ് മാതാവിനോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ പോയത്. ഉംറ കഴിഞ്ഞ് മദീനയിലെത്തിയ ഉടനെ പനി ബാധിച്ച് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെ മരിച്ചു. മദീനയില്‍ കബറടക്കം നടത്തി. മാതാവ്. ഫാത്തിമ. സഹോദരങ്ങള്‍: സാഹിറ, റഹ്മത്തുന്നീസ, മുനീറ, നസീബ.