പോക്സോ കേസില്‍ മധ്യവയസ്കനും പീഡനക്കേസില്‍ യുവാവും അറസ്റ്റില്‍
1546527
Tuesday, April 29, 2025 3:56 AM IST
പേരൂര്‍ക്കട: പോക്സോ കേസില്‍ മധ്യവയസ്കനെയും യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെയും തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. പൂന്തുറ പുത്തന്‍കര സ്വദേശി അബ്ദുള്‍ ഷിബു (50), മുട്ടത്തറ മാണിക്യവിളാകം സ്വദേശി എം. അന്‍സാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. അബ്ദുള്‍ ഷിബു ഓട്ടോറിക്ഷാ ഡ്രൈവറാണ്.
പാറശാല സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാള്‍ പിടിയിലായത്. വിവാഹ ബ്രോക്കറാണെന്ന വ്യാജേന പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായ ഇയാള്‍ ഗള്‍ഫില്‍നിന്നു വിവാഹാലോചനയുണ്ടെന്നു പറഞ്ഞ് പെണ്‍കുട്ടിയുമായും അടുത്തു.
കുട്ടിയെ ഇയാള്‍ തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിനടുത്തുള്ള ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണു പരാതിയില്‍ പറയുന്നത്. ആലപ്പുഴ സ്വദേശിനിയായ 22 വയസുകാരിയെ പീഡിപ്പിച്ചതിനാണ് അന്‍സാര്‍ പിടിയിലായത്. ആഴ്ചകള്‍ക്കു മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.