അവശനിലയിൽ ഉപേക്ഷിക്കപ്പെട്ട അതിഥി തൊഴിലാളിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി
1546512
Tuesday, April 29, 2025 3:55 AM IST
നെടുമങ്ങാട് : അവശനിലയിൽ ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട അതിഥി തൊഴിലാളിയെ ലീഗൽ സർവീസസ് അഥോറിട്ടി ഇടപെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
രണ്ടു ദിവസമായി നെടുമങ്ങാട് കല്ലമ്പാറ എൽഐസി ഓഫീസിനു മുന്നിലെ ബസ് സ്റ്റോപ്പിൽ കാലിലെ വ്രണം പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സഞ്ജയ് ഹോത്ത എന്ന വയോധികനെയാണ് ലീഗൽ സർവീസസ് അഥോറിട്ടി മുൻകൈ എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിൽ എത്തിക്കാമെന്ന വ്യാജേനെ സുഹൃത്ത് ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ചു കടന്നതാണെന്ന് ഇയാൾ പറയുന്നു. ഇയാളെ സംബന്ധിച്ച് വിവരങ്ങൾ അറിയാവുന്നവർ 773682 6789 എന്ന നമ്പറിൽ അറിയിക്കണമെന്നു പോലീസ് പറഞ്ഞു.