മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു: 17 പേർ രക്ഷപ്പെട്ടു
1546507
Tuesday, April 29, 2025 3:55 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചക്ക് ആയിരുന്നു സംഭവം. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാത എന്ന വള്ളമാണ് അപകടത്തിൽപെട്ടത്.
വള്ളത്തിൽ പതിനേഴു മത്സ്യതൊഴിലാളികൾ ഉണ്ടായിരുന്നു. പൊഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ച വള്ളം തലകീഴായി മറിയുകയായിരുന്നു. കടലിൽവീണ തൊഴിലാളികൾ നീന്തി കരയ്ക്കു യറി. ചെറിയ പരിക്ക് മാത്രമാണ് തൊഴിലാളികൾക്ക് സംഭവിച്ചത്. മുതലപ്പൊഴിയിൽനിന്നും നീക്കം ചെയ്ത മണൽ കരയിൽനിന്നും തിരികെ കടലിലേക്ക് ഇറങ്ങുന്നുവെന്നു മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.