ചികിത്സയിലായിരുന്ന തടവുകാരന് മരിച്ചു
1546329
Monday, April 28, 2025 10:41 PM IST
മെഡിക്കല്‍കോളജ്: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുകാരന് മരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കൊല്ലം സ്വദേശി മണിയന് (73) ആണ് മരിച്ചത്.
ഈമാസം 10 നാണ് മണിയനെ ശാരീരിക വൈഷമ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 2.30നായിരുന്നു മരണം. ഒരു ക്രിമിനല്‍ക്കേസിലാണ് മണിയന് തടവുശിക്ഷ അനുഭവിച്ചുവന്നിരുന്നത്. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.