അല്മായ ദിനാഘോഷ സമ്മേളനവും ഫ്രാൻസിസ് മാർപാപ്പ അനുസ്മരണവും
1546516
Tuesday, April 29, 2025 3:56 AM IST
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷൻ എംസിഎ സഭാതല സമിതിയുടെ ആഭിമുഖ്യത്തിൽ എംസിഎ പാറശാല രൂപതാ സമിതിയുടെ ആതിഥേയത്വത്തിൽ അല്മായ ദിനാഘോഷസമ്മേളനവും ഫ്രാൻസിസ് മാർപാപ്പ അനുസ്മരണവും മേയ് നാലിനു ഉച്ചയ്ക്കു രണ്ടിനു പാറശാല സെന്റ് മേരീസ് കോട്ടവിള കത്തീഡ്രൽ ദേവാലയത്തിൽ നടത്തും.
മാവേലിക്കര രൂപത അധ്യക്ഷനും എംസിഎയുടെ സഭാതല ചെയർമാനുമായ ഡോ. ജോഷ്വ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. പാറശാല രൂപതാ മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തും.
മലങ്കര കാത്തലിക് അസോസിയേഷൻ എസ്.ആർ. ബൈജു അധ്യക്ഷത വഹിക്കും. സഭാതല, രൂപതാതല, ജില്ലാതല, യൂണിറ്റുതല ഭാരവാഹികളും എംസിയുടെ അംഗങ്ങളും പങ്കെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്പിരിച്വൽ ഡയറക്ടർ ഫാ. തോമസ് പൊറ്റപുരയിടം, എംസിഎയുടെ പാറശാല രൂപത പ്രസിഡന്റ് സബീഷ് പീറ്റർ, തിരുവല്ലം ജനറൽ സെക്രട്ടറി അനീഷ് വടകര, വൈസ് പ്രസിഡന്റ് ജോൺ ഷൈജു, പാറശാല ട്രഷറർ സുമനലാൽ, വൈദിക ജില്ലാ പ്രസിഡന്റ് ഷൈൻ കുടയാൽ, മുൻ സഭാതല സെക്രട്ടറിയും കെസിഎഫ് വൈസ് പ്രസിഡന്റുമായ ധർമരാജ് പിൻങ്കുളം തുടങ്ങിയവർ അറിയിച്ചു.