നെ​യ്യാ​റ്റി​ൻ​ക​ര: പോ​ഷ​ൻ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി പോ​ഷ​ന്‍ പ​ക്വാ​ഡ- 2025 നോ​ട​നു​ബ​ന്ധി​ച്ച് പെ​രു​മ്പ​ഴു​തൂ​ർ സെ​ക്ട​റി​ലെ 22 അങ്കണവാ​ടി​ക​ളും ചേ​ർ​ന്നു പോ​ഷ​ക ആ​ഹാ​ര എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

തൊ​ഴു​ക്ക​ൽ അങ്കണ​വാ​ടി​യി​ൽ ന​ട​ത്തി​യ എ​ക്സി​ബി​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐസിഡിഎ​സ് സൂ​പ്പ​ർ​വൈ​സ​ർ ഷി​നി, ഹെ​ൽ​ത്ത് സ്റ്റാ​ഫു​ക​ൾ, അങ്കണ​വാ​ടി അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ പരിപാടിയിൽ പ​ങ്കെ​ടു​ത്തു.