ലഹരിവിരുദ്ധ ബോധവത്കരണവും സന്ദേശയാത്രയും സംഘടിപ്പിച്ചു
1546524
Tuesday, April 29, 2025 3:56 AM IST
നെടുമങ്ങാട്: പുതുക്കുളങ്ങര ചാരുംമൂട് തേപ്പിൽമേലെ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണവും ലഹരിവിരുദ്ധ സന്ദേശയാത്രയും സംഘടിപ്പിച്ചു.
ആര്യനാട് സർക്കിൾ ഇൻസ് പെക്ടർ വി.എസ്. അജീഷ് ഉദ് ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷനായി.
പഞ്ചായത്തംഗം ഒസൻകുഞ്ഞ്, അസോസിയേഷൻ സെക്രട്ടറി എം.ഷാഫി, എഡ്യൂപോയിന്റ് സ്കിൽ ഡെവലപ്മെന്റ് അക്കാഡമി പ്രിൻസിപ്പൽ പൂവച്ചൽ ഫിറോസ്ഖാൻ ബാഖവി, ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ എസ്. കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. ഗിരീഷ്, ഡോ. അബ്ദുൽസലാം, എസ്. സബീർ തുടങ്ങിയവർ സംസാരിച്ചു.
മികച്ച സേവനത്തിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ അവാർഡ് കരസ്ഥമാക്കിയ തിരുവനന്തപുരം അഗ്നിശമന രക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ഷാഫിയെ ചടങ്ങിൽ ആദരിച്ചു. ചാരുംമൂട്ടിൽ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു.