പകൽവീട് ഉദ്ഘാടനം ചെയ്തു
1546510
Tuesday, April 29, 2025 3:55 AM IST
നേമം: കല്ലിയൂർ പഞ്ചായത്തിൽ നവീകരിച്ച പകൽവീടിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം. സോമശേഖരൻ നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ. ശാന്തിമതി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, എൽ. മിനി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. വസുന്ധരൻ, ആർ. ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ പി. രാജലക്ഷ്മി, എസ്.ജെ. ആതിര, കെ.കെ. ചന്തുകൃഷ്ണ, എസ്. സുമോദ്, സുധർമ, ഐസിഡിഎസ് സൂപ്പർവൈസർ അനീഷ ബാബു തുടങ്ങിയവർ സംസാരിച്ചു.