സ്വതന്ത്ര കർഷകസംഘം സുവർണ ജൂബിലി ആഘോഷം
1546521
Tuesday, April 29, 2025 3:56 AM IST
നെടുമങ്ങാട്: പാലക്കാട് മേയ് 16 മുതൽ നടക്കുന്ന സ്വതന്ത്ര കർഷക സംഘത്തിന്റെ സുവർണ ജൂബിലി സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവർത്തക യോഗത്തിന്റെ ഉദ്ഘാടനവും നിയോജക മണ്ഡലതല പ്രചാരണ സമിതിയുടെ പോസ്റ്റർ പ്രകാശനവും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ നിർവഹിച്ചു. സ്വതന്ത്ര കർഷകസംഘം നിയോജക മണ്ഡലം പ്രസിഡന്റ് വെമ്പായം സലാം അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ്, കർഷകസംഘം ഭാരവാഹികളായ നെടുമങ്ങാട് എം. നസീർ, മുഹമ്മദ് ബഷീർ, പുലിപ്പാറ യൂസഫ്, കരകുളം സന്തോഷ്, അബ്ദുൽ ഹക്കീം, സൈഫുദ്ദീൻ, സലീം, വെമ്പായം സുബൈർ, വെമ്പായം ഷെരീഫ്, ഷിബിൻ, പോത്തൻകോട് റാഫി തുടങ്ങിയവർ സംസാരിച്ചു.