ജെ.സി. ഡാനിയേല്‍ സ്മൃതിദിനവും ആദരവും
1546520
Tuesday, April 29, 2025 3:56 AM IST
പാറശാല: മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ 50-ാമത് ഓര്‍മദിനം ജെ. സി. ഡാനിയേല്‍ ഫൗണ്ടേഷന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ സ്റ്റേഡിയത്തിലെ ജെ. സി. ഡാനിയേലിന്റെ സ്മൃതി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിച്ചു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തില്‍ ആദ്യമായി ജെ.സി. ഡാനിയേലിന്റെ പ്രതിമ ജന്മനാട്ടില് സ്ഥാപിച്ച നഗരസഭ ചെയര്മാന് പി.കെ. രാജമോഹനനെ ജെ.സി. ഡാനിയേലിന്റെ മകന് ഹാരിസ് ഡാനിയേല്‍ ഉപഹാരം നല്കി ആദരിച്ചു. ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സോന എസ്. നായര്‍ പ്രശസ്തിപത്രവും സെക്രട്ടറി സാബുകൃഷ്ണ മെഡലും സമര്‍പ്പിച്ചു. അഡ്വ. ബി. ജയചന്ദ്രന് നായര്‍ അധ്യക്ഷനായിരിന്നു.
കേരള ഗാന്ധി സ്മാരക നിധി ജോയിന്റ് സെക്രട്ടറി വി. കെ മോഹന്‍, വിനോദ് വൈശാഖി, കെ.ആര്. അജയന്, സജിലാല്‍ നായര്‍, സുരേഷ് തമ്പി, സുശീല ഡാനിയേല്‍, ജെ. രാഗീഷ്, ഗോപന് ശാസ്തമംഗലം, റഹിം പനവൂര്‍, ഡോ. അനീഷ് കുറുപ്പ്, ഗോപകുമാര്‍, ജോണ്‍ സെല്‍വനാഥന്‍, മുരളി കോട്ടയ്ക്കകം എന്നിവര്‍ സംസാരിച്ചു.