വാട്ടര്‍ റസ്ക്യു എക്യുപ്മെന്റ് ഹബ്ബ് ഉദ്ഘാടനം ചെയ്തു
1546511
Tuesday, April 29, 2025 3:55 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം ഫയര്‍ഫോഴ്സിന്റെ സ്കൂബ വിഭാഗത്തിനുവേണ്ടി നിര്‍മിച്ച വാട്ടര്‍ റസ്ക്യു എക്യുപ്മെന്റ് ഹ ബ്ബിന്റെ ഉദ്ഘാടനം ഡിജിപി പത്മകുമാര്‍ ഐപിഎസ് നിര്‍വഹിച്ചു. ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ഫണ്ടില്‍നിന്നു 10 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഹബ് നിര്‍മിച്ചത്.
സ്കൂബയുടെ സ്യൂട്ടുകള്‍, അണ്ടര്‍ വാട്ടര്‍ ക്യാമറകള്‍, എയര്ഫില്ലിംഗ്, നൈഫ്, ടോര്ച്ചുകള്, ഡൈവ് കമ്പ്യൂട്ടറുകള്‍, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം തുടങ്ങിയവയാണ് ഹബ്ബില്‍ സൂക്ഷിക്കുക. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ നൗഷാദ്, ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്) അരുണ്‍ അല്‍ഫോണ്‍സ്, എച്ച്എല്‍എല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.