ഉണ്ടൻകോട് പള്ളിയിൽ തിരുനാൾ കൊടിയേറി
1546517
Tuesday, April 29, 2025 3:56 AM IST
നിലമാമൂട്: ഉണ്ടൻകോട് സെന്റ് ജോസഫ്സ് ഫൊറോന ഇടവക പള്ളിയിൽ 111-ാമത് ഇടവക തിരുനാളിനു വികാരി ഫാ. ജോസഫ് അനിൽ കൊടിയേറ്റി. പ്രാരംഭ തിരുനാൾ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ. വിൻസന്റ് കെ. പീറ്റർ, നെടുമങ്ങാട് റീജണൽ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്ലീൻ എന്നിവർ മുഖ്യകാർമികത്വം ഹിച്ചു. ഫാ. സുജിൻ വചനസന്ദേശം നൽകി.
ഇന്നു വൈകുന്നേരം 4.30ന് ബൈബിൾ പാരായണം, ജപമാല, ലിറ്റിനി, 6.30ന് ഫാ. രാജദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി എന്നിവയുണ്ടാകും. നാളെ വൈകുന്നേരം 6.30നു ഫാ. ക്രിസ്തുദാസ് തോംസന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ഫാ. അരുൺകുമാർ വചനസന്ദേശം നൽകും. എട്ടിനു ദിവ്യകാരുണ്യ പ്രദക്ഷിണം. വ്യാഴാഴ്ച വൈകുന്നേരം 6.30ന് ഫാ. ജയരാജിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ സമാപന ദിവ്യബലി. ഫാ. റോബർട്ട് വിൻസന്റ് വചനസന്ദേശം നൽകും.രാത്രി എട്ടിനു ടെലി സീരിയൽ പ്രദ ർശനവും ഉണ്ടായിരിക്കും.