കഴക്കൂട്ടം സൈനിക സ്കൂളിൽ 1983 ബാച്ചിലെ പൂർവവിദ്യാർഥികൾ സന്ദർശനം നടത്തി
1546525
Tuesday, April 29, 2025 3:56 AM IST
തിരുവനന്തപുരം: 1983 ബാച്ചിലെ ഓൾഡ് ബോയ്സ് അസോസിയേഷൻ പൂർവ വിദ്യാർഥികൾ അവരുടെ മാതൃസ്ഥാപനമായ കഴക്കൂട്ടം സൈനിക് സ്കൂളിൽ സന്ദർശനം നടത്തി. സ്കൂളിന്റെ പാരന്പര്യത്തെ ആദരിച്ചും വീരമൃത്യു വരിച്ചവരെ അഭിവാദ്യം ചെയ് തും സ്മൃതിസ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയുമാണ് ദിനാചരണ നടപടികൾ ആരംഭിച്ചത്. തുടർന്ന് ക്ലാസ് മുറികളിലൂടെയും ലബോറട്ടറികളിലൂടെയും അവരുടെ രൂപീകരണ വർഷങ്ങളുടെ പ്രിയപ്പെട്ട ഓർമകൾ ഉണർത്തുന്ന സന്ദർശനമായി.
ദക്ഷിണ വ്യോമസേനാ മേധാവിയും കഴക്കൂട്ടം സൈനിക സ് കൂളിലെ പൂർവ വിദ്യാർഥിയുമായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, സ്കൂൾ കാന്പസിന്റെ ഗംഭീരമായ പെയിന്റിംഗ് അനാച്ഛാദനം ചെയ്തത് ചടങ്ങിൽ ശ്രദ്ധേയമായി. എയർ മാർഷലിന്റെ പ്രിയപ്പെട്ട സ്ഥാപനത്തിന് ആദരവ് അർപ്പിക്കുന്ന ഈ കലാസൃഷ്ടി പൂർവ വിദ്യാർഥിയും സ്കൂളും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിന്റെ കാലാതീതമായ ഓർമപ്പെടുത്തലായി നിലകൊള്ളും.
2023 മേയ് മുതൽ ലോക്കൽ ബോർഡ് ഓഫ് അഡ്മിനിസ്ട്രേഷന്റെ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, സ് കൂൾ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു.