വര്‍ഷങ്ങള്‍ക്കുശേഷം തിലക് നഗര്‍ റോഡ് യാഥാര്‍ഥ്യമായി
1546513
Tuesday, April 29, 2025 3:55 AM IST
പേരൂര്‍ക്കട: പാറോട്ടുകോണം തിലക് നഗര്‍ റോഡ് ഒടുവില്‍ റീ ടാര്‍ ചെയ്തു. നാലുവര്‍ഷമായി തകര്‍ച്ചയിലായിരുന്നു റോഡ്. ഒന്നരകിലോമീറ്ററോളം വരുന്ന റോഡ് പാറോട്ടുകോണം ജംഗ്ഷനില്‍നിന്ന് ഉള്ളൂര്‍ കൃഷിഓഫീസിനു സമീപത്തേക്ക് പ്രധാനറോഡിലേക്കാണ് വന്നുചേരുന്നത്.
പൂര്‍ണമായും തകര്‍ന്നുകിടന്ന റോഡ് ആകര്‍ഷകമായിട്ടാണ് ടാറിംഗ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആവശ്യമായ ഹമ്പുകള്‍ സ്ഥാപിക്കുകയും അവ തിരിച്ചറിയുന്നതിനുവേണ്ടി അടയാളങ്ങള്‍ വരയ്ക്കുകയും ചെയ്തു.
സമീപത്തെ ഓട വൃത്തിയാക്കി മഴവെള്ളം ഒരുകാരണവശാലും റോഡില്‍ കെട്ടിനില്‍ക്കാത്തവിധം പ്ലാന്‍ ചെയ്തു. അതിനുശേഷമാണു റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരിച്ചത്. വാഹനയാത്രയും കാല്‍നടയാത്രയും ദുഷ്കരമായിരുന്ന റോഡ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഒരു 'തിലക'മാണ്.
പ്രധാന റോഡിലേക്കു വന്നുചേരുന്നതിനു നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് തിലക് നഗര്‍ റോഡ്. വാര്‍ഡ് കൗണ്‍സിലര്‍ ജോണ്സണ് ജോസഫിന്റെ ഇടപെടലിലൂടെ തിരുവനന്തപുരം നഗരസഭാ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരിച്ചത്.