വഞ്ചിയൂര്‍ കോടതിക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി
1545662
Saturday, April 26, 2025 6:33 AM IST
പേരൂര്‍ക്കട: വഞ്ചിയൂര്‍ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ഭീഷണി. ഇന്നലെ ഉച്ചതിരിഞ്ഞ് 1.30നാണ് കോടതിയുടെ ഔദ്യോഗിക മെയിലില്‍ വ്യാജ ബോംബ് ഭീഷണി എത്തിയത്.
വിവരത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വഞ്ചിയൂര്‍ സിഐ എച്ച്.എസ് ഷാനിഫിന്റെ നേതൃത്വത്തിലുള്ള പോലീസും പരിശോധന നടത്തി. ഏകദേശം മൂന്നുമണിക്കൂര്‍ നീണ്ട പരിശോധന വൈകുന്നേരം 4.30നാണ് അവസാനിച്ചത്.
പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഏപ്രില്‍ 15ന് വൈകുന്നേരം മൂന്നിനും സമാനമായ രീതിയില്‍ കോടതിയുടെ ഔദ്യോഗിക മെയിലില്‍ വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു.
അതിന്റെ അന്വേഷണം സൈബര്‍ സെല്‍ ടീം നടത്തി വരുന്നതിനിടെയാണ് വീണ്ടും വ്യാജ സന്ദേശം എത്തിയത്. രണ്ടുതവണയും വ്യത്യസ്ത മെയില്‍ ഐഡികളില്‍ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നത്.