ആൾ താമസമില്ലാത്ത വീട്ടിൽ യുവാവ് മരിച്ച നിലയിൽ
1545403
Friday, April 25, 2025 10:13 PM IST
വെഞ്ഞാറമൂട്: യുവാവിനെ ആൾ താമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുരൂർക്കോണം കാവുവിള വീട്ടിൽ ചെല്ലപ്പൻ-സരള ദമ്പതികളുടെ മകൻ ജയൻ (46) നെ നെല്ലനാട് വില്ലേജ് ഓഫീസിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
കഴിഞ്ഞ കുറച്ച് ദിവസമായി ജയനെ കാണാനില്ലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തിൽ ജോലിക്ക് പോയിട്ട് അവിടെ തന്നെ തങ്ങുമായിരുന്നു ജയൻ.
ഈ കാരണത്താലാകും അന്വോഷണം നടത്താതിരുന്നത്. ഇന്ന് 12 മണിയോടെ പഞ്ചായത്തുമെമ്പർ സുജയുടെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി. ഇയാൾ അവിവാഹിതനാണ്. ജയശ്രീ, കുമാർ എന്നിവർ സഹോദരങ്ങളാണ്.