ലഹരിവിരുദ്ധ കൂട്ടയോട്ടം ഇന്ന്
1545664
Saturday, April 26, 2025 6:33 AM IST
തിരുവനന്തപുരം: ലഹരിക്കും ഹിംസയ്ക്കും എതിരേയുള്ള ബോധവത്കരണ നടപടികളുടെ ഭാഗമായി ലഹരി വിരുദ്ധ കൂട്ടയോട്ടം ഇന്നു വൈകുന്നേരം നടക്കും.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്നു വൈകുന്നേരം 5.30ന് ആരംഭിക്കുന്ന കൂട്ടയോട്ടം മാനവീയം വീഥിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയോടെ സമാപിക്കും.
അഭിജിത് ഫൗണ്ടേ ഷന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ എഡിജിപി എസ്. ശ്രീജിത്ത്, ഫൗണ്ടേ ഷൻ ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ, ജസ്റ്റിസ് എം.ആർ.ഹരിഹരൻനായർ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.