ഓട്ടോയും കാറും കൂട്ടിയിടിച്ച്; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
1545404
Friday, April 25, 2025 10:13 PM IST
കോവളം : വാഴമുട്ടം ജംഗ്ഷനിൽ ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
കോവളം കെഎസ് റോഡ് ഷൈല മൻസിൽ ചെറികോണത്തു മേലെവീട്ടിൽ സെയ്യദ് (55) ആണ് ഇന്നലെ രാവിലെ 11 ഓടെ മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒന്പതോടെയായിരുന്നു അപകടം.
നാഗർകോവിലിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് പോകുകയായിരുന്ന കാറും പനത്തുറ ഭാഗത്തെ സർവീസ് റോഡിലൂടെ ബൈപ്പാസിലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഓട്ടോയിൽ ഒപ്പം ഉണ്ടായിരുന്ന ബന്ധു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്യദിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. ഭാര്യ : ലൈല, മക്കൾ: സിയാദ്, ഷംനാദ്, സജാദ്.