ആശാ സമരം 74 ദിനം പിന്നിട്ടു
1545369
Friday, April 25, 2025 6:33 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ആശാ സമരം 74 ദിനം പിന്നിട്ടു. ഇന്നലെയും സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധിപ്പേർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി.
ഇന്നലെ സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, കേരള വനവാസി വികാസ കേന്ദ്രം നേതാവ് ഷിബു പാണത്തൂർ, കോണ്ഗ്രസ് നേതാവ് എം. ആർ. ജയപ്രസാദ് തുടങ്ങി വിവിധ സംഘടനാ നേതാക്കളും വ്യക്തികളും സമരവേദിയിൽ എത്തി. സമരപ്പന്തലിലെ നിരാഹാര സമരം 36 ദിവസം പിന്നിട്ടു.