എമ്മാവൂസ് പള്ളിയിൽ തിരുനാളിനു കൊടിയേറി
1545661
Saturday, April 26, 2025 6:33 AM IST
തിരുവനന്തപുരം: ശ്രീകാര്യം എമ്മാവൂസ് സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനു കൊടിയേറി. തിരുവനന്തപുരം ലൂർദ് ഫൊറോന വികാരി ഫാ. സോണി തെക്കേക്കരയാണു കൊടി ഉയർത്തിയത്. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും നടന്നു. മേയ് നാലിനാണ് പ്രധാന തിരുനാൾ.
ഇന്നു രാവിലെ എട്ടിനു വിശുദ്ധ കുർബാനയ്ക്കൊപ്പം കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. വൈകുന്നേരം 6.30 ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. നാളെ രാവിലെ 6.30 നും വൈകുന്നേരം 5.30 നും വിശുദ്ധ കുർബാന. വൈകുന്നേരം നൊവേനയും ലദീഞ്ഞും ഉണ്ടാകും. 28 മുതൽ മേയ് മൂന്നു വരെ വൈകുന്നേരം ആറിനു ജപമാല, 6.30 ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്.
പ്രധാന തിരുനാൾ ദിനമായ മേയ് നാലിന് രാവിലെ എട്ടിനു വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ഫാ. അനീഷ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. 7.30 ന് പ്രദക്ഷിണം. തുടർന്ന് സ്നേഹവിരുന്ന്. മരിച്ചവരുടെ ഓർമദിനമായ മേയ് അഞ്ചിന് രാവിലെ 6.30 ന് വിശുദ്ധ കുർബാനയും തുടർന്ന് സെമിത്തേരി സന്ദർശനവും ഉണ്ട ാകുമെന്നു വികാരി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എംസിബിഎസ് അറിയിച്ചു.
ഫ്രാൻസീസ് മാർപാപ്പയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പൂർണമായി ഒഴിവാക്കിയാണ് തിരുനാൾ നടത്തുന്നത്.