കവര്‍ച്ച; വീട്ടുജോലിക്കാരി പിടിയില്‍
1545370
Friday, April 25, 2025 6:33 AM IST
മെഡിക്കല്‍കോളജ്: സ്വര്‍ണാഭരണവും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരിയെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. മണ്ണൂര്‍ക്കര കുറ്റിച്ചല്‍ പേങ്ങാട് അയണിമൂട് വീട്ടില്‍ ജലജ (54) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്റ്റേഷന് പരിധിയില്‍ ദേവസ്വം ലെയിനിലെ ഒരു വീട്ടില്‍ താമസിച്ചുവരുന്ന 95 വയസുള്ള വയോധികയുടെ ഒരുപവന് മാലയും വീട്ടില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണുമാണ് നഷ്ടമായത്.
സ്വര്‍ണമാല കാണാതായതോടെ വയോധികയാണ് മെഡിക്കല്‍കോളജ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജലജയാണ് കവര്‍ച്ച നടത്തിയതെന്നു വ്യക്തമായതോടെ ഇവരെ വീട്ടില്‍നിന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊണ്ടിമുതല്‍ കണ്ടെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.