കാര്‍ഷിക വികസനസമിതി യോഗം നടത്തി
1545663
Saturday, April 26, 2025 6:33 AM IST
മെഡിക്കല്‍കോളജ്: ഉള്ളൂര്‍ കൃഷിഭവന് സെമിനാര്‍ ഹാളില്‍ കാര്‍ഷിക വികസനസമിതി യോഗം നടത്തി. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ദീപ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയിലെ കൃഷിക്കൂട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിച്ച് പച്ചക്കറി ഉത്പാദന മേഖലയില്‍ നേട്ടം കൈവരിക്കുന്നതിനുവേണ്ടിയാണ് യോഗം സംഘടിപ്പിച്ചത്.
കൃഷി ഓഫീസര്‍ സി. സ്വപ്ന, ഐസിഡിഎസ്, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, റസി. അസോസിയേഷനുകള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.