രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ
1545402
Friday, April 25, 2025 10:13 PM IST
മെഡിക്കല്‍കോളജ്: സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് ഗോവിന്ദമംഗലം സ്വദേശി രാജേന്ദ്രകുമാര്‍ (60) ആണ് മരിച്ചത്.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. ആശുപത്രിയില്‍ ഇയാള്‍ കഴിഞ്ഞുവന്ന വാര്‍ഡിലെ ജനാലക്കമ്പിയില്‍ ഉടുത്തിരുന്ന ലുങ്കി കെട്ടിയശേഷം തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഇയാൾക്ക് ഉടന്‍തന്നെ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഇടതുകാലിനുണ്ടായ ഗുരുതരമായ പരിക്കിന് ഓപ്പറേഷന് നടത്തുന്നതിനുവേണ്ടിയാണ് രാജേന്ദ്രകുമാറിനെ കുറച്ചുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹിക്കാനാകാത്ത വേദനമൂലമാണ് രാജേന്ദ്രകുമാര്‍ ആത്മഹ്യചെയ്തതെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.