ഭാര്യയെ തടിക്കഷണംകൊണ്ട് അടിച്ചയാള്‍ റിമാൻഡിൽ
1545657
Saturday, April 26, 2025 6:33 AM IST
പേരൂര്‍ക്കട: ഭാര്യയെ തടിക്കഷണംകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചതിന് ഭര്‍ത്താവിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. ഈഞ്ചയ്ക്കല്‍ പെരുന്താന്നി പടിഞ്ഞാറ്റേ മുടുമ്പില്‍ പുത്തന്‍വീട്ടില്‍ രഘു (60) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകുന്നേരം ആറിനാണ് കേസിന്നാസ്പദമായ സംഭവം. മദ്യപിച്ചെത്തിയാണ് രഘു ഭാര്യ വിജയലക്ഷ്മിയെ ആക്രമിച്ചത്. ശാരീരികമായ ഉപദ്രവത്തിനിടെ രഘുവിന്റെ അടിയേറ്റ് ഭാര്യയുടെ വാരിയെല്ലുകള്‍ തകര്‍ന്നു.
ആശുപത്രിയിലെ ചികിത്സയെത്തുടര്‍ന്ന് ഇവര്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഫോര്‍ട്ട് സി.ഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രഘുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.