സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍
1545373
Friday, April 25, 2025 6:36 AM IST
തിരുവനന്തപുരം: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിരപരാധികളായ വിനോദ സഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെപ്പറ്റി പറയുമ്പോള്‍ എന്തിനാണ് എം.എ. ബേബിയും വി.ഡി. സതീശനും അസ്വസ്ഥരാവുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. പെഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
പാക്കിസ്ഥാനു വേണ്ടി എന്തിന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുക്കുന്നു? തീവ്രവാദി ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കുകയാണ് വേണ്ടത്. വി.ഡി. സതീശനും ബേബിയും ഒന്നും സുരക്ഷാ വിദഗ്ധരാകേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.