തൊഴിലുറപ്പ് തൊഴിലാളികള്‍ പെരുങ്കടവിള പഞ്ചായത്ത് ഓഫീസ് വളഞ്ഞു
1545368
Friday, April 25, 2025 6:33 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ അശാസ്ത്രീയമായ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസ് വളഞ്ഞു.
വര്ക്ക്കോഡ് എന്ന പേരില്‍ ജിയോ ടാഗ് ഫോട്ടോ എടുക്കല്‍ അവസാനിപ്പിക്കുക, തൊഴില്‍ ദിനം 200 ആക്കി വര്‍ധിപ്പിക്കുക, വേതനം 500 ആക്കി വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്ഷന് അനുവദിക്കുക, സൗജ്യന്യ ചികിത്സയും- ആരോഗ്യ സുരക്ഷയും അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ സമരം പെരുങ്കടവിള പഞ്ചായത്ത് ഓഫീസ് വളയല്‍ സമരം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു. വടകര വാര്‍ഡ് മെമ്പര്‍ മഞ്ജുഷാ ജയന് അധ്യക്ഷത വഹിച്ചു.
തത്തിയൂര് വാര്‍ഡ് മെമ്പര്‍ കാക്കണം മധു, സ്വാഗത സംഘം ചെയര്മാന് വടകര ജയന്, ആരാമം മധുസുദനന്‍ നായര്‍, അരുവിപുറം സദനന്ദന്, എന്നിവര്‍ നേതൃത്വം നല്കി. പെരുങ്കടവിള വില്ലേജ് ഓഫീസില്‍നിന്നും ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേര്‍ന്നു. 500ല്‍ അതികം തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുത്തു.