യുഡിഎഫ് രാപകല്‍ സമരം ആരംഭിച്ചു
1539877
Saturday, April 5, 2025 6:45 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ ഓഫീസിനു മുന്നില്‍ യുഡിഎഫ് രാപകല്‍ സമരം ആരംഭിച്ചു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ മുന്നില്‍ യുഡിഎഫ് പ്രഖ്യാപിച്ച രാപകല്‍ സമരം ആഹ്വാനമനുസരിച്ചാണ് നെയ്യാറ്റിന്‍കരയിലും ഇന്നലെ വൈകുന്നേരം സമരം തുടങ്ങിയത്. മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍, നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നു. സമരം ഇന്ന് രാവിലെ എട്ടിന് സമാപിക്കും.