ആനപ്പുറത്തുനിന്ന് വീണ പൂജാരി അപകടനില തരണം ചെയ്തു
1539865
Saturday, April 5, 2025 6:39 AM IST
മെഡിക്കല്‍കോളജ്: ആനപ്പുറത്തുനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പൂജാരി അപകടനില തരണം ചെയ്തു. പേരൂര്‍ക്കട സ്വദേശി പത്മനാഭനെയാ (40) ണ് ആനപ്പുറത്തുനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടുകൂടിയായിരുന്നു സംഭവം. വലിയശാല കാവില്‍ ദേവീക്ഷേത്രത്തിലെ പുറത്തെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ചടങ്ങിനിടെ ആനയെഴുന്നെള്ളത്ത് ആറന്നൂര്‍ എന്‍എസ്എസ് കരയോഗത്തിനടുത്തെത്തിയപ്പോഴാണ് ഉറങ്ങിപ്പോയ പൂജാരി ആനപ്പുറത്തുനിന്നു വീണത്.
വീഴ്ചയില്‍ തലയ്ക്കടിയേല്‍ക്കുകയും ഞരമ്പിന് ക്ഷതം സംഭവിക്കും ചെയ്തിരുന്നു. അപകടനില തരണംചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.