കുറ്റിച്ചലിൽ ലഹരിവിൽപ്പന തകൃതി
1539585
Friday, April 4, 2025 6:55 AM IST
കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്ത് മേഖലയിൽ ലഹരിവസ് തുക്കളുടെ വിൽപ്പനയും ഉപയോഗവും അതിന്റെ പിന്നാലെയുള്ള ആക്രമണങ്ങളും തുടർക്കഥയായി മാറിയിട്ടും നടപടിയെടുക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം.
വനഭാഗം കൂടുതലുള്ള പ്രദേശമായതിനാൽ ലഹരി വിൽപ്പനക്കാർക്കും സൗ കര്യമാണ്. ഇരകളിൽ അധികവും പ്രായപൂർത്തിയാകാത്തവരാണ്. പായുന്ന ബൈക്കുകളിലാണ് കച്ചവടം. ഒരു കാലത്ത് കുറ്റിച്ചൽ ചാരായം വാറ്റിന്റെ കേന്ദ്രമായിരുന്നു. പിന്നെ ഇവിടെ കഞ്ചാവ് വിൽപ്പനയുടെ കേന്ദ്രമായി മാറിയതായി പോലീസുകാർ തന്നെ ആ രോപിക്കുന്നു.
അടുത്തിടെ കുറ്റിച്ചൽ പഞ്ചായത്തിൽ ഇരുപതോളം ആക്രമണങ്ങളാണ് ലഹരി ലോബി നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഭീഷണി കാരണം നാട്ടുകാരും പരാതിപ്പെടാറില്ല.
ആദിവാസി ഊരുകളിലും ലഹരി വസ്തുക്കൾ വൻ തോതിൽ എത്തുന്നുണ്ട്. ഒരു വിനോദ സഞ്ചാരകേന്ദ്രം കൂടി ഉൾപ്പെടുന്ന കുറ്റിച്ചലിലും കോട്ടൂരിലും ലഹരിമാഫിയെ തടയാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. പോലീസിനു നേരെ ആക്രമണം ഉണ്ടായപ്പോഴാണ് റെയിഡ് നടന്നത്.