സെന്റ് പോള്‍സ് മിഷന് വാര്‍ഷിക കണ്വന്ഷന്
1539858
Saturday, April 5, 2025 6:27 AM IST
തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയിലെ മിഷണറി പ്രസ്ഥാനമായ സെന്റ് പോള്‍സ് മിഷന് ഓഫ് ഇന്ത്യയുടെ തെക്കന്‍ മേഖലാ ദ്വിദിന വാര്‍ഷിക കണ്വന്ഷന് ഇന്നു വൈകുന്നേരം ആറിന് പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലില്‍ വികാരി ഫാ. അനീഷ് ടി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
പ്രോഗ്രാം ചെയര്മാന് ഡോ.കോശി എം. ജോര്‍ജ് അധ്യക്ഷത വഹിക്കും. ബേബി വര്‍ഗീസ് വചനസന്ദേശം നല്‍കും. സമാപനദിവസമായ നാളെ വൈകുന്നേരം ആറിന് പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ സിംഹാസന പളളി വികാരി ഫാ. അലക്സാണ്ടര്‍ തോമസിന്റെ അധ്യക്ഷതയില്‍ മിഷന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ തങ്കച്ചന് തോമസ് കടയ്ക്കനാട് വചനസന്ദേശം നല്‍കും.
രണ്ടു ദിവസങ്ങളിലും മിഷന് മെലഡീസ് ഗാനശുശ്രൂഷ നിര്‍വഹിക്കുമെന്ന് കണ്‍വീനര്‍ വി.വി. എല്‍ദോസ് അറിയിച്ചു.