തെക്കന്‍ കുരിശുമലയിൽ ജപമാല പ്രദക്ഷിണം
1539567
Friday, April 4, 2025 6:40 AM IST
വെള്ളറട: തീര്‍ഥാടനത്തിന്റെ അഞ്ചാം നാള് തെക്കൻ കുരിശുമലയില്‍ തീര്‍ഥാടകരുടെ വന്‍ പ്രവാഹം. വെളുപ്പിന് അഞ്ചു മുതല്‍ ആരംഭിച്ച തീർഥാടകരുടെ വന്‍ തിരക്ക് രാത്രിയിലും തുടരുന്നു.
അപ്രതീക്ഷിതമായി പെയ്യുന്ന വേനല്‍ മഴയെ അവഗണിച്ചാണ് തീര്‍ഥാടകര്‍ മലകയറുന്നത്. നെറുകയിലും ആരാധനാചാപ്പലിലും സംഗമവേദിയിലും നടന്ന ശുശ്രൂഷകളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു. 12 മണിക്ക് ആനപ്പാറ ഫാത്തിമ മാതാ കുരിശടിയില്‍നിന്നും ആരംഭിച്ച ജപമാല പദയാത്രയില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു. ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം നേതൃത്വം നല്കി.
വൈകുന്നേരം 4.30ന് സംഗമ വേദിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്കു തക്കല രൂപതാ മെത്രാന് മാര്‍ ജോര്‍ജ് രാജേന്ദ്രന് മുഖ്യകാര്‍മികത്വം വഹിച്ചു. 6.30ന് മാധ്യമം "സത്യത്തിലേയ് ക്കുള്ള തീര്‍ഥാടനം' എന്ന വിഷയത്തില്‍ നടന്ന മാധ്യമസദസ് വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാനം ചെയ്തു. ഫാ ജസ്റ്റിന് ഡൊമനിക് മോഡറേറ്ററായി.
ഫാ. ജിബിന്‍ രാജ് ആമുഖ സന്ദേശം നല്കി. ഡി. പ്രമേഷ് കുമാര്‍, ഫാ. സി. അനു, ജോമി മാത്യു, ആര്.വി. ഫേബ, എം.എസ്. കരിഷ്മ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. രാവിലെ 10 നും, ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം 8.30നും ക്രിസ്തീയസംഗീതാര്ച്ചന നടന്നു. ഉച്ചകഴിഞ്ഞു മൂന്നിനു ലീജീയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം നേതൃത്വം നല്കി.
സംഗമ വേദിയിലും ആരാധന ചാപ്പലിലും നെറുകയിലും നടന്ന ശുശ്രൂഷകള്‍ക്കു ഫാ. അരുണ്‍രാജ്, ഫാ. ജോബിന് പോള്‍, ഫാ. മൈക്കിള്‍ രാജ്, ഫാ. എച്ച്. ജയാനന്ദ ദാസ്, ഫാ. മാര്ട്ടിന് ഫിലേന്ദ്രന്, ഫാ. സെബാസ്റ്റ്യന ്മൈക്കിള്, ജെ. സുകുമാരന്‍, ഷാജി ബോസ്ക്കോ, ഫാ. എസ്. സുജിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഒന്പതിനു ആരാധനാ ചാപ്പലില്‍ ജാഗരണ പ്രാര്‍ഥനയും നടന്നു.