ധീര ജവാൻ പ്രേംജിത്ത് ഓർമദിനം
1539588
Friday, April 4, 2025 6:55 AM IST
നെടുമങ്ങാട്: പറണ്ടോട് ധീര ജവാൻ പ്രേംജിത് സ്മാരക റസിഡൻസ് അസോസിയേഷന്റെയും, ധീര ജവാൻ പ്രേംജിത് ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഓർമദിനം ആചരിച്ചു. പ്രേംജിത്തിന്റെ കിഴക്കും കരയിലെ വീട്ടുവളപ്പിലെ സ്മൃതി കൂടിരത്തിൽ സിആർപിഎഫ് ഇൻസ്പെക്ടർ സി.ആർ.സി. നായർ പുഷ്പചക്രം അർപ്പിച്ച് ദേശീയ പതാക ഉയർത്തി.
റസിഡന്റ്സ് അസോസിയേഷൻ ആൻഡ് ഗ്രന്ഥശാല പ്രസിഡന്റ് കണ്ടമത്ത് ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, ബ്ലോക്ക് മെമ്പർ എ.എം. ഷാജി, പഞ്ചായത്ത് മെമ്പർ കെ.കെ. രതീഷ്, എൻഎസ്എസ് വലിയകലുങ്ക് കരയോഗം പ്രസിഡന്റ് രജികുമാർ, കരയോഗം സെക്രട്ടറി യു. മനോഹരൻ നായർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ശ്രീജിത് ഭുവൻ, എസ്. സുധാകരൻ നായർ,
രഞ്ജിത് ഭുവൻ, ആർ. വിഷ്ണു, എം. ജയമോഹനൻ നായർ, കെ. വേണു ഗോപാലൻ നായർ, എസ്. വിജയകുമാരി, സിആർപിഎഫ് ഓഫീസർമാരായ എം. മഹേഷ്, എം. രവികുമാർ, വിമുക്തഭടൻ പരമേശ്വരനാചാരി, ടി. സോമൻ നായർ, എസ്. സൂര്യ, യു.എം. വൈശാഖി, ധീര ജവാന്റെ മാതാപിതാക്കളായ എം. പീതാംബരൻ നായർ, എസ്. രജനി തുടങ്ങിയവർ പ്രസംഗിച്ചു.