പെർടെ 2025 സ്കിൽ ഫെസ്റ്റ്
1539576
Friday, April 4, 2025 6:51 AM IST
തിരുവനന്തപുരം: ജി ടെക് ലേൺ ഫൗണ്ടേഷൻ സംഘടിപ്പിച്ച പെർടെ 2025 സ്കിൽ ഫെസ്റ്റിൽ മാർ ബസേലിയോസ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി കോളജ് ചരിത്രനേട്ടം കുറിച്ചു. രണ്ടു മില്യൺ കർമ പോയിന്റുകൾ നേടുന്ന ആദ്യകാമ്പസായി മാർ ബസേലിയോസ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി കോളജ് മാറി.
ഈ അഭിമാന നേട്ടത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ച രണ്ടു മില്യൺ ബട്ടൺ അവാർഡും കോളജ് സ്വന്തമാക്കി. ആകെ 15 അവാർഡുകൾ നേടിയ കോളജ് മികച്ച കാമ്പസ്, മികച്ച അധ്യാപകൻ, മികച്ച വിദ്യാർഥി ലീഡർ തുടങ്ങിയ പ്രധാന പുരസ്കാരങ്ങളും കരസ്ഥമാക്കി.