പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിനു കൊടിയേറി
1539868
Saturday, April 5, 2025 6:39 AM IST
വെഞ്ഞാറമൂട്:10 ദിവസം നീണ്ടു നിൽക്കുന്ന പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിനു തുടക്കമായി. സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു.
ഡി.കെ. മുരളി എംഎൽഎ, സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ, ജില്ലാ പഞ്ചായത്തംഗം കെ. ഷീലാകുമാരി, വൈസ് പ്രസിഡന്റ് ലേഖകുമാരി,
കെ. സുരേഷ്കുമാർ, കെ. സജീവ്, ടി. നന്ദു, കെ. അനിൽ, വെമ്പായം അനിൽകുമാർ, ആർ. അനിൽ, കൂരുപറമ്പിൽ ദാമോദരൻ, വി.ജി. പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.