യുഡിഎഫ് അമ്പൂരി മണ്ഡലം കമ്മിറ്റി രാപകല്‍ സമരം തുടങ്ങി
1539876
Saturday, April 5, 2025 6:45 AM IST
വെള്ളറട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ വെട്ടിക്കുറക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ യുഡിഎഫ് രാപകല്‍ സമരം ആരംഭിച്ചു. അമ്പൂരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം കെ പിസിസി സെക്രട്ടറി ഡോ. ആര്. വല്സലന് ഉത്ഘാടനം ചെയ്യ്തു.
റോയ് തടത്തിന്റെ അധ്യക്ഷതയില്‍ പി.എ.ഏബ്രഹാം, അഡ്വ. ഷെറീഫ് ,വല്‍സല രാജു, തോമസ് മംഗലശേരി, പോളക്കന്‍, ബിനു തങ്കപ്പന്, യശോധരന്, സുദര്ശനന്, രാജു എന്നിവര്‍ പ്രസംഗിച്ചു.