മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
1539875
Saturday, April 5, 2025 6:45 AM IST
നെടുമങ്ങാട്: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനലിന്റെ അധ്യക്ഷതയിൽ കെപിസിസി ന്യൂനപക്ഷ സെൽ സംസ്ഥാന കൺവീനർ എസ്. മുജീബ് ഉദ്ഘാടനം ചെയ്തു. കോൺഗസ് നേതാക്കളായ കെ. ശേഖരൻ വേങ്കവിള സുരേഷ് കല്ലിയോട് ഭുവനേന്ദ്രൻ മൂഴി സുനിൽ, പി.എൻ. ഷീല ഷമി മൂഴി, പത്മിമിനി അമ്മ തുടങ്ങിയവർ പ്രസംഗിച്ചു.