പോലീസ് ബാരിക്കേഡുകൾ കാടുകയറിയ നിലയിൽ
1539582
Friday, April 4, 2025 6:51 AM IST
പേരൂർക്കട: മാസങ്ങളായി റോഡരികിൽ പോലീസ് ബാരിക്കേഡുകൾ കാടുകയറിയ നിലയിൽ. നന്തൻകോട്-വൈഎംആർ റോഡിലാണ് നിരവധി പോലീസ് ബാരിക്കേഡുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.
ചില ബാരിക്കേഡുകൾ ചെടികൾ വളർന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലായിട്ടുണ്ട്. ഇന്റർലോക്ക് ചെയ്ത ഫുട്പാത്തിനു സമീപമാണ് ബാരിക്കേഡുകൾ കിടക്കുന്നത്. അതുകൊണ്ടുതന്നെ കാൽനടയാത്രികർക്ക് രാത്രികാലങ്ങളിൽ ഇഴജന്തുക്കളെ ഭയന്നുവേണം സഞ്ചരിക്കാൻ.