മീഡിയ ഫുട്ബോൾ ലീഗിനു തുടക്കമായി
1539570
Friday, April 4, 2025 6:40 AM IST
തിരുവനന്തപുരം: പ്രസ് ക്ലബ് മീഡിയ ഫുട്ബോൾ ലീഗ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുൻ എംപി പന്ന്യൻ രവീന്ദ്രൻ, ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജു,
മുൻ ഇന്ത്യൻ ഹാൻഡ്ബോൾ താരം ആനി മാത്യൂ, കേരളത്തിന്റെ മുൻ ഗോൾ കീപ്പർ മൊയ്ദീൻ ഹുസൈൻ, പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീണ്‍, സെക്രട്ടറി എം. രാധാകൃഷ്ണൻ, ട്രഷറർ വി. വിനീഷ്, സ്പോർട്സ് കമ്മിറ്റി കണ്‍വീനർ ജോയ് നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഐപിഎസ് ഓഫീസർമാരുടെ ടീമും പ്രസ് ക്ലബ് ടീമും തമ്മിൽ നടന്ന പ്രദർശനമത്സരത്തിൽ പ്രസ് ക്ലബ് ടീം 4-2 എന്ന സ്കോറിന് വിജയിച്ചു.
പ്രസ് ക്ലബിനു വേണ്ടി അനീഷ് രണ്ടു ഗോളും അമൽ, അനന്തു എന്നിവർ ഓരോ ഗോളുകളും നേടി. ടീം ഐപിഎസിനായി എസ്എപി കമാൻഡന്റ് കെ.എസ്. ഷഹൻഷാ, ഗവർണറുടെ എഡിസി മോഹിത് റാവത് എന്നിവരാണ് ഗോളടിച്ചത്.
ഐപിഎസ് ടീമിനു വേണ്ടി ഗതാഗത കമ്മീഷണർ സിഎച്ച്. നാഗരാജു, ഡിഐജി തോംസണ്‍ ജോസ്, വിജിലൻസ് എസ്പി കെ. കാർത്തിക്, കോസ്റ്റൽ എഐജി പദം സിംഗ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി വിജയ് ഭരത് റെഡ്ഡി, എഎസ്പിമാരായ നകുൽ ദേശ് മുഖ്, കാർത്തിക് എന്നിവർ കളത്തിലിറങ്ങി.