അപകടത്തിൽ മരിച്ച പാസ്റ്ററുടെ കുടുംബത്തിന് നഷ്ടപരിഹാരം
1539589
Friday, April 4, 2025 6:55 AM IST
കാട്ടാക്കട: വാഹനാപകടത്തിൽ മരിച്ച പാസ്റ്ററുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 29 ലക്ഷം രൂപ നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കവിതാ ഗംഗാധരൻ വിധിച്ചു.
പൂവച്ചൽ ഉറിയാക്കോട് പൊന്നെടുത്തകുഴി എബി ഭവനിൽ ജോയി(55)യുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.
2017 ഏപ്രിൽ മൂന്നിനു കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാംചിറയിൽവച്ചു ജോയിയും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ അനിൽ കാട്ടാക്കട, മുഹമ്മദ് മുനീർ എന്നിവർ ഹാജരായി.