തീരദേശ ഹൈവേ : പഞ്ചായത്തുകൾക്ക് റോഡിന്റെ അലൈൻമെന്റ് കൈമാറി
1539860
Saturday, April 5, 2025 6:27 AM IST
വിഴിഞ്ഞം : തീരദേശ ഹൈവേ കടന്നുപോകുന്ന പഞ്ചായത്തുകൾക്ക് റോഡിന്റെ അലൈൻമെന്റ് കൈമാറി. ഭൂമി ഏറ്റടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടനുണ്ടാകുമെന്നും അറിയുന്നു. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജനപ്രതിനിധികൾക്ക് ബന്ധപ്പെട്ടവർ നൽകിയിട്ടില്ല. കൂടുതൽ വീടുകൾ നഷ്ടപ്പെടാതെയും പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയുള്ള നഷ്ടപരിഹാരം നൽകിയുമായിരിക്കും ഭൂമി ഏറ്റെടുക്കൽ.
കുളത്തൂർ, കാരോട്,പൂവാർ , കരിംകുളം, കോട്ടുകാൽ എന്നീ തീരദേ ശ പഞ്ചായത്തുകളിലൂടെ തിരുവനന്തപുരം നഗരസഭയിലേക്ക് കടക്കുന്നത്. തമിഴ്നാട് അതിർത്തിയായ കൊല്ലംകോട് മുതൽ കാസർകോട് വരെ നീളുന്നതാണ് നിർദ്ദിഷ്ട തീരദേശ ഹൈവേ. പതിനാല് മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും നടപ്പാതയും വരുന്ന രീതിയിലാണ് നിർമാണം.
കൊല്ലംകോട് മുതൽ അടിമലത്തുറ വരെ തീരദേശത്തുകൂടി കടന്നു വരുന്ന റോഡ് ചൊവ്വരയിൽ എത്തി നിലവിലെ വിഴിഞ്ഞം-കളിയിക്കാവിള റോഡിൽ പ്രവേശിക്കും. അവിടെ നിന്ന് കോവളത്ത് എത്തി കോവളം-കാരോട് ബൈപാസിലൂടെ കടന്നുപോകുമെന്നാണ് അറിയുന്നത് . തുറമുഖ റോഡ് കടന്നുപോകുന്ന കലുങ്ക് നടയിൽ മേൽപ്പാലം നിർമിച്ച് ഗതാഗത തടസം ഒഴിവാക്കും വിവിധ റോഡുകൾ സംഗമിക്കുന്ന മുക്കോല , വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിൽ എബൗട്ടുകൾ നിർമ്മിക്കും. ഇതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കും.
മൂന്ന് ഘട്ടങ്ങളിലായി പൂർത്തികരിക്കുന്ന ദേശീയപാതയുടെ ഒന്നാം ഘട്ടം കോവളം വരെ നീളുന്ന 19 കിലോമീറ്ററാണ്. കിഫ്ബിയുടെ സഹായത്തോടെ നിർമിക്കുന്ന റോഡ് വിനോദ സഞ്ചാര വികസന സാധ്യതകൾ കൂടി കണക്കിലെടുത്താണെന്നും അധികൃതർ പറയുന്നു.