എൻഎസ്എസ് യൂണിയൻ പ്രതിഭാസംഗമം സംഘടിപ്പിച്ചു
1539581
Friday, April 4, 2025 6:51 AM IST
നേമം: തിരുവനന്തപുരം താലുക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും സാമൂഹ്യക്ഷേമ പദ്ധതി വിതരണവും എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ മികവുപുലർത്തിയവരെയും പുരസ്കാര ജേതാക്കളെയും 15 വർഷത്തിലധികം ഭാരവാഹിത്വം വഹിച്ച വരേയും ആദരിച്ചു. മാതൃകാ കരയോഗ അവാർഡിന് അർഹമായ കരമന കരയോഗത്തിനും ഏറ്റവും കൂടുതൽ തുക ജന്മനക്ഷത്രഫണ്ടാണ്ടായി സമാഹരിച്ച പൂജപ്പുര കരയോഗത്തിനും പ്രത്യേക പുരസ്കാരം നൽകി.
പ്രവർത്തന മികവിനുള്ള പ്രത്യേക അവാർഡ് പൂജപ്പുര, തൃക്കണ്ണാപുരം കരയോഗങ്ങൾക്കും നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, സെക്രട്ടറി വിജൂ വി. നായർ, എൻഎസ്എസ് ഇൻസ്പെക്ടർ ആർ.വി. വിപിൻ,
വനിതാ യൂണിയൻ പ്രസിഡന്റ് എം. ഈശ്വരി അമ്മ, എം. വിനോദ് കുമാർ, ശാസ്തമംഗലം മോഹനൻ, കെ.ആർ. വിജയകുമാർ. വി. വേണപ്പൻനായർ, എസ്. ഗോപിനാഥനായർ, മനു. ടി.ജി. നായർ എന്നിവർ പങ്കെടുത്തു.