പാറശാല ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനം നടത്തി
1539871
Saturday, April 5, 2025 6:39 AM IST
പാറശാല: മാലിന്യമുക്തമ നവകേരളം പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനം നടത്തി. സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, പൂവാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലോറന്‍സ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.വിനിത കുമാരി, ജെ. ജോജി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. സതീഷ്, ഷിനി,
അനിഷ സന്തോഷ്, ശാലിനി സുരേഷ് ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് വി.രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച മാലിന്യ മുക്ത പ്രവര്‍ത്തനം നടത്തിയ സ്ഥപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.