തെക്കന്‍ കുരിശുമല; ആയിരങ്ങള്‍ മലകയറി
1539866
Saturday, April 5, 2025 6:39 AM IST
വെളളറട: തെക്കന്‍ കുരിശുമല 68-ാ മത് മഹാ തീര്‍ഥാടനം അഞ്ചാം നാള് പിന്നിടുമ്പോള്‍ ആയിരങ്ങള്‍ മലകയറി. വേനല്‍ മഴയെ അവഗണിച്ചാണ് തീര്‍ഥാടകര്‍ നെറുകയിലേക്ക് ഒഴുകിയത്. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ കേരള, തമിഴ്നാട് പോലീസും നൂറ് കണക്കായ വേളന്റിയർമാരും രംഗത്തുണ്ടായിരുന്നു. നാളെ ഒന്നാം ഘട്ടതീര്ത്ഥാടനം അവസാനിക്കും.
സംഗമ വേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും വിവിധ ഭാഷകളില്‍ ശുശ്രൂഷകള്‍ നടന്നു. വിവിധ സഭാ വിഭാഗങ്ങളും സംഘനകളും നേതൃത്വം നല്കി. രാവിലെ 10 ന് കുരിശുമലയിലേക്ക് സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര സെന്‍ട്രല്‍ കൗണ്‍സില്‍ പരിഹാര സ്ലീവാ പാത നടത്തി.
പാലിയോട് സെന്റ് ജോസഫ് ദൈവാലയം കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി. രാവിലെ ഏഴ് മണിക്ക് നടന്ന പ്രാര്‍ഥനാ ശുശ്രൂഷയ്ക്ക് ആറാട്ടു കുഴി സെന്റ് പോള്‍സ് ലൂഥറന്‍ ചര്‍ച്ചും രണ്ടിന് നടന്ന പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് റൈറ്റ് റവ. എം. മാത്യൂസ് മോര് സാല്വാനോസ് എപ്പിസ്കോപ്പയും മൂന്നിന് നടന്ന പ്രാര്‍ഥനാശുശ്രൂഷയ്ക്ക് വെളളറട സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചും നേതൃത്വം നല്കി.
വൈകുന്നേരം 4.30 ന് നടന്ന ആഘോഷമയ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് മാര്‍ത്താണ്ടം രൂപത മെതാന് ഡോ. വിന്‍സെന്റ് മാര്‍ പൗലോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 6.30 ന് നടന്ന സാംസ്കാരിക സദസ് ഡോ. സാമുവല്‍ തിയോഫിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫാ. സതീഷ് വര്‍ഗീസ് അധ്യക്ഷനായിരുന്നു.
ഫാ. അരുണ്‍ കുമാര്‍ എസ്എല്‍ ആമുഖ സന്ദേശം നല്കി. റോബര്‍ട്ട് ഫ്രാന്‍സീസ് മുഖ്യസന്ദേശം നല്കി, പ്രഫ. മുളങ്കുഴി ലാസര്‍, ഡോ.ബിറ്റര്‍.സി. മുക്കോലയ്ക്കല്‍, മനു. എസ്എസ്, ഹരിഹരന് പുന്നാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ ജൂബിലി ഗാനം 2025 പ്രകാശനകര്‍മ്മവും നടന്നു. പി.വി. പ്രസാദ് ,ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.