ദണ്ഡിയാത്ര പുനരാവിഷ്ക്കരണം
1539856
Saturday, April 5, 2025 6:27 AM IST
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ദണ്ഡിയാത്ര പുനരാവിഷ്ക്കരണ കാൽനട യാത്ര കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കെപിസിസി സെക്രട്ടറിമാരായ എം. ലിജു, ജി.സുബോധൻ,ഡിസിസി. പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും. യാത്ര ശംഖുമുഖത്ത് സമാപിക്കും.
നാളെ രാവിലെ 8.30 ന് ശംഖുമുഖത്ത് കടലിൽ നിന്ന് വെള്ളം ശേഖരിച്ച് പ്രതീകാത്മകമായി ഉപ്പു കുറുക്കൽ നടത്തും. വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ,മുൻമന്ത്രി വി.സി.കബീർ, ശരത്ചന്ദ്ര പ്രസാദ്, മുൻ വിവരാവകാശ കമ്മീഷൻ അംഗം വിതുര ശശി തുടങ്ങിയവർ പങ്കെടുക്കും.