മഴക്കാല പൂര്‍വശുചീകരണം: ജില്ലാതലയോഗം ചേര്‍ന്നു
1539590
Friday, April 4, 2025 6:55 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ ചേര്‍ന്നു.
എലിപ്പനി, ചെള്ളുപനി, ഡെങ്കിപ്പനി തുടങ്ങിയവ പ്രതിരോധിക്കാന്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ടതായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഡിസീസ് സര്‍വൈലന്‍സ് കമ്മിറ്റി നടത്തിയ യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ഡിഎംഒ ഡോ. ബിന്ദു മോഹന്‍, അഡീഷണല്‍ ഡിഎംഒ ഡോ. അനില്‍കുമാര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു