കഞ്ചാവുസംഘം പോലീസ് ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചു
1539572
Friday, April 4, 2025 6:40 AM IST
പേരൂര്‍ക്കട: കഞ്ചാവു സംഘത്തിന്റെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥനു കുത്തേറ്റു. കരമന സ്റ്റേഷനിലെ സി.പി.ഒ ജയചന്ദ്രനാണ് കുത്തേറ്റത്.
വ്യാഴാഴ്ച രാത്രി 8.30നായിരുന്നു സംഭവം. എം.ഡി.എം.എ-കഞ്ചാവ് സംഘങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ്വാഹനത്തില്‍ പോലീസുകാര്‍ക്കൊപ്പം ബണ്ടുറോഡിനു സമീപം എത്തുകയായിരുന്നു.
ഇവിടെ പരിശോധന നടക്കുന്നതിനിടെയാണ് മൂന്നംഗസംഘത്തെ കണ്ടെത്തിയത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ജയചന്ദ്രന് കത്തികൊണ്ടുള്ള കുത്തേറ്റത്.
വയറിനും കാലിനും പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളില്‍ മൂന്നുപേരെയും തിരിച്ചറിഞ്ഞതായി കരമന പോലീസ് അറിയിച്ചു. കുപ്രസിദ്ധ ഗുണ്ട ശ്രീജിത്ത് ഉണ്ണിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൂജപ്പുര എസ് .ഐ സുധീഷിന് ഒരാഴ്ച മുമ്പ് കുത്തേറ്റിരുന്നു.