പകല്‍സമയത്തും വെളിച്ചം വിതറി സര്‍വേ സ്കൂള്‍ റോഡ്
1539874
Saturday, April 5, 2025 6:45 AM IST
പേരൂര്‍ക്കട: കെഎസ്ഇബി പേരൂര്‍ക്കട സെക്ഷന്‍ പരിധിയില്‍ വരുന്ന അമ്പലമുക്ക്-സര്‍വേ സ്കൂള്‍ ജംഗ്ഷന് റോഡില്‍ ഇന്നലെ ലൈറ്റുകള്‍ പ്രകാശിച്ചുകിടന്നത് മണിക്കൂറുകള്‍.
സര്വേസ്കൂള് റോഡ് തുടങ്ങുന്ന ഭാഗം മുതല്‍ ഒരുകിലോമീറ്ററോളം ഭാഗത്താണ് പകല്‍സമയത്തും തെരുവുവിളക്കുകള്‍ പ്രകാശിച്ചു കിടന്നത്. പഴയ ലൈറ്റുകള്‍ മാറ്റി ഇപ്പോള്‍ എല്‍ഇഡി ലൈറ്റുകളാണ് പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.
സാധാരണ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സെക്ഷന്‍ അധികൃതരെ അറിയിച്ച് ലൈറ്റുകള്‍ ഓഫ്ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇന്നലെ വൈകിയാണ് പേരൂര്‍ക്കട സെക്ഷന്‍ അധികൃതര്‍ വിവരം അറിഞ്ഞത്.